യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ യുവതിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്ന് ദുരനുഭവം നേരിട്ടതായി പരാതി. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ ട്രാന്‍സിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്.
ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് സാധുതയില്ലെന്ന് പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയാുമായിരുന്നുവെന്ന് യുവതി പറയുന്നു. പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍ പ്രദേശാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും അവര്‍ പറയുന്നു.