ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു 

By: 600002 On: Nov 24, 2025, 1:48 PM

 

 

വിഖ്യാത ബോളിവുഡ് താരം ധര്‍മ്മേന്ദ്ര വിടവാങ്ങുമ്പോള്‍ അത് ബോളിവുഡിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് കാലയവനികകളിലേക്ക് മായുന്നത്. അഭിനയ സിദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കാന്‍ പ്രാപ്തനായൊരു താരം. ലോകം എന്നും ആരാധനയോടെ മാത്രം കണ്ടിരുന്ന താരമായിരുന്നു ധര്‍മ്മേന്ദ്ര. ഹിന്ദി സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത താരം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് സിനിമാ ലോകം ധര്‍മ്മേന്ദ്രയെ പരിഗണിച്ചിരുന്നത്. നടന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ധര്‍മ്മേന്ദ്ര ശ്രദ്ധേയനായിരുന്നു. തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു, കൂടാതെ ബോളിവുഡിലെ 'മനുഷ്യസ്നേഹിയെന്നായിരുന്നു അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.