വിദ്യാര്‍ത്ഥികള്‍ക്ക് പണവും ലഹരിയും നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

By: 600002 On: Nov 24, 2025, 11:51 AM


 

പി പി ചെറിയാന്‍

മിസോറി: വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കിയും മദ്യവും മയക്കുമരുന്നും നല്‍കിയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ മുന്‍ അധ്യാപികയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ. ഡിക്‌സണ്‍ R-1 സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ മുന്‍ സബ്സ്റ്റിറ്റിയൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ന്‍ സ്മിത്തിനാണ് (30) കോടതി ശിക്ഷ വിധിച്ചത്.

മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക ബന്ധത്തിനായി 100 ഡോളറോ അതില്‍ കൂടുതലോ പണമായിട്ടോ 'കാഷ്ആപ്പ്' വഴിയോ നല്‍കിയിരുന്നു എന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ മദ്യമോ കഞ്ചാവോ നല്‍കിയിരുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ സ്മിത്ത് കുറ്റം സമ്മതിച്ചിരുന്നു. ഇവര്‍ക്കെതിരെ ബാലലൈംഗിക പീഡനം, കുട്ടികളെ ലൈംഗികമായി കടത്തല്‍ ഉള്‍പ്പെടെ 19 ഫെലണി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.