ഒക്ലഹോമ ഹൈവേ പട്രോള്‍ ഓപ്പറേഷന്‍: 76 കുടിയേറ്റക്കാര്‍ കസ്റ്റഡിയില്‍

By: 600002 On: Nov 24, 2025, 11:16 AM



 

പി പി ചെറിയാന്‍

ബ്രയാന്‍ കൗണ്ടി, ഒക്ലഹോമ: ഒക്ലഹോമ ഹൈവേ പട്രോളും (OHP) ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും (ICE) സംയുക്തമായി നടത്തിയ 12 മണിക്കൂര്‍ ഓപ്പറേഷനുകള്‍ക്ക് ശേഷം 76 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.

സ്റ്റേറ്റ് ഹൈവേ 69-ല്‍ ബ്രയാന്‍ കൗണ്ടിയില്‍ വെച്ച് 160 വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടന്നത്. ഓപ്പറേഷന്റെ ഭാഗമായി, 160 പൗണ്ട് കഞ്ചാവ് കടത്തിയതിനും തോക്കും ബോഡി ആര്‍മറും കൈവശം വെച്ചതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൂടാതെ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ ദേശീയ നിലവാരം പാലിക്കാത്തതിന് ഏഴ് വാണിജ്യ വാഹന ഡ്രൈവര്‍മാരെ (CMV) കസ്റ്റഡിയിലെടുത്തു.