പി പി ചെറിയാന്‍
ചിക്കാഗോ: നഗരത്തിലെ ക്രിസ്മസ് ദീപാലങ്കാര ചടങ്ങിന് ശേഷം നടന്ന വെടിവെപ്പില്‍ 14 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഡൗണ്‍ടൗണ്‍ ചിക്കാഗോയില്‍ രണ്ട് വെടിവെപ്പുകള്‍ നടന്നത്.
രാത്രി 10:40-ഓടെ സൗത്ത് ഡിയര്‍ബോണ്‍ സ്ട്രീറ്റില്‍ നടന്ന ആദ്യ വെടിവെപ്പില്‍ 14-കാരന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇതേ സംഭവത്തില്‍ 18 വയസ്സുള്ള ഒരാള്‍ക്ക് കാലിന് വെടിയേറ്റു.
ഇതിന് ഒരു മണിക്കൂര്‍ മുന്‍പ്, രാത്രി 9:50-ഓടെ നോര്‍ത്ത് സ്റ്റേറ്റ് സ്ട്രീറ്റിലുള്ള ചിക്കാഗോ തിയേറ്ററിന് സമീപം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ വെടിവെപ്പുണ്ടായി.
വെടിവെപ്പ് കേട്ട് സ്ഥലത്തെത്തിയ പോലീസ് ഏഴ് പേര്‍ക്ക് വെടിയേറ്റതായി കണ്ടെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ആറുപേരുടെ നില തൃപ്തികരമാണ്.