വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ കൂട്ടുകെട്ട് 

By: 600002 On: Nov 22, 2025, 1:46 PM

 


അയല്‍രാജ്യമായ പാക്കിസ്ഥാന്റെ ഭീഷണികളെ നേരിടാന്‍ താലിബാനുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്ത്യ. അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം. 

ഇറാന്റെ ചബഹര്‍ തുറമുഖം വഴിയും ഡെല്‍ഹി, അമൃത്സര്‍ എന്നീ നഗരങ്ങളില്‍ നിന്നും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനാണ് വെള്ളിയാഴ്ച ധാരണയായത്. ഇതുവഴി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകും.