ഇന്ത്യന്‍ രുചികളും രാജ്യാന്തര വിഭവങ്ങളും ഉള്‍പ്പെടുത്തി പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ

By: 600002 On: Nov 22, 2025, 10:04 AM

 


ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍ രുചികളും രാജ്യാന്തര വിഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയന്‍, യൂറോപ്യന്‍, പശ്ചിമേഷ്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡെല്‍ഹിയില്‍ നിന്നും ലണ്ടന്‍(ഹീത്രു), ന്യൂയോര്‍ക്ക്, മെല്‍ബണ്‍, സിഡ്‌നി, ടൊറന്റോ, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തേക്കുള്ള മിക്ക അന്താരാഷ്ട്ര റൂട്ടികളിലും പുതിയ മെനു ഇതിനകം അവതരിപ്പിച്ചു. ഘട്ടം ഘട്ടമായി എല്ലാ രാജ്യാന്തര, ആഭ്യന്തര റൂട്ടികളിലേക്കും പുതിയ മെനു വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.