റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉക്രെയ്‌നിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക. ഉക്രെയ്‌നിലോക്കുള്ള ഇന്റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റവും ആയുധ വിതരണവും വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.
അടുത്ത ആഴ്ച ഉക്രെയ്ന്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കീവ് അധിക പ്രദേശം വിട്ടുകൊടുക്കുക, സൈനിക വലുപ്പം നിയന്ത്രിക്കുക, നാറ്റോയില്‍ ചേരുന്നതില്‍ വിലക്ക് തുടങ്ങി യുദ്ധത്തില്‍ റഷ്യയുടെ ആവശ്യങ്ങളെ അംഗീകരിക്കുന്ന 28 നിര്‍ദ്ദേശങ്ങളും അമേരിക്ക ഉക്രെയ്‌നിന് മുന്നില്‍ നല്‍കിയിട്ടുണ്ട്.