ഡെമോക്രാറ്റ് കോണ്‍ഗ്രസ് വനിതാ അംഗത്തിനെതിരെ FEMA ഫണ്ട് തട്ടിപ്പിന് കേസ്

By: 600002 On: Nov 21, 2025, 12:25 PM



 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ നിന്നുള്ള ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗം ഷീല ചെര്‍ഫിലസ്-മക്കോര്‍മിക്കിനെതിരെ 50 ലക്ഷം ഡോളര്‍ (ഏകദേശം 41.6 കോടി രൂപ) FEMA ഫണ്ട് മോഷ്ടിച്ചതിന് യു.എസ്. നീതിന്യായ വകുപ്പ് (DOJ) കുറ്റം ചുമത്തി.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട FEMA കരാറിനിടെ അവരുടെ ഹെല്‍ത്ത് കെയര്‍ കമ്പനിയായ 'ട്രിനിറ്റി ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്' അധികമായി ലഭിച്ച ഫണ്ട് തിരികെ നല്‍കാതെ, അത് സ്വന്തം ആവശ്യങ്ങള്‍ക്കും 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിച്ചു എന്നാണ് ആരോപണം.

കോണ്‍ഗ്രസ് അംഗവും സഹോദരനും ചേര്‍ന്ന് പണം പല അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് ഉറവിടം മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. അവര്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കുറ്റം തെളിഞ്ഞാല്‍ 53 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.