പാകിസ്താനില്‍ പശ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി. 15 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തതായും സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തിരയുന്നതായും പൊലീസ് പറഞ്ഞു.
സ്‌ഫോടനത്തില്‍ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി, പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രാദേശിക ഭരണാധികാരി രാജാ ജഹാംഗീര്‍ പറഞ്ഞു.
അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസ്ലം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാന്‍ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.