തേജസ് യുദ്ധവിമാനം ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

By: 600002 On: Nov 21, 2025, 11:23 AM

 

ദുബായില്‍ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണു. ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 

നിയന്ത്രണം വിട്ട് താഴേക്ക് വീണ തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം. അല്‍ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം.