യുഎസ് ഉപരോധം: വന്‍ തോതില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ 

By: 600002 On: Nov 21, 2025, 10:58 AM

 


യുഎസ് ഉപരോധത്തിന്റെ സമയ പരിധിയായ നവംബര്‍ 21 ന് മുമ്പായി വന്‍തോതില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. അതേസമയം, മധ്യേഷയിലെ വിതരണക്കാര്‍ വഴിയും യുഎസ്, പശ്ചിമാഫ്രിക്ക എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 

ഡാറ്റ വിശകലന സ്ഥാപനമായ കെപ്ലറിന്റെ കണക്ക് പ്രകാരം നവംബര്‍ 18 വരെ റഷ്യയില്‍ നിന്ന് പ്രതിദിനം 19 ലക്ഷം ബാരലായിരുന്നു ഇറക്കുമതി ചെയ്തത്. നവംബര്‍ 21 ന് ശേഷം ഇറക്കുമതിയില്‍ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. നയാരയുടെ വാഡിനാര്‍ റിഫൈനറി ഒഴികെയുള്ളവ റഷ്യന്‍ എണ്ണ ഭീമന്മാരായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവരുമായി നിലവിലെ ധാരണ പ്രകാരം ഇടപാട് നടത്താന്‍ സാധ്യതയില്ലെന്ന് ആഗോള തത്സമയ ഡാറ്റ അനലിസ്റ്റുകള്‍ പറയുന്നു.