2025 ലെ വിശ്വസുന്ദരിപ്പട്ടം മെക്‌സിക്കോയുടെ ഫാത്തിമ ബോഷിന്. മിസ് തായ്‌ലന്‍ഡിനെ പിന്തള്ളിയാണ് 25കാരിയായ ഫാത്തിമ വിശ്വസുന്ദരിയായത്. തായ്‌ലന്‍ഡിലാണ് മത്സരം നടന്നത്. തായ്‌ലന്‍ഡ്, ഫിലിപ്പീയന്‍സ്, വെനിസ്വേല, മെക്‌സിക്കോ, കോട്ട് ഡി ഐവോയര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ എത്തിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകര്‍മ ടോപ്പ് 12 ല്‍ ഇടം നേടാതെ പുറത്തായി. 2021 ല്‍ ഹര്‍നാസ് കൗര്‍ സന്ധുവാണ് അവസാനമായി ഇന്ത്യയില്‍ നിന്ന് കിരീടം ചൂടുന്നത്.