നേപ്പാളില്‍ വീണ്ടും ജെന്‍ സീ കലാപം; യുവാക്കള്‍ തെരുവിലിറങ്ങി 

By: 600002 On: Nov 20, 2025, 12:08 PM

 


നേപ്പാളില്‍ വീണ്ടും ജെന്‍ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പ്രതിഷേധക്കാരും പോലീസുമായും പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആറ് പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

2026 മാര്‍ച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎന്‍ യുഎംഎല്‍ നേതാക്കള്‍ ബാര ജില്ല സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.