തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാസ്‌വേഡായി 123456. പാസ്‌വേഡുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയായ നോഡ് പാസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 44 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറായിരിക്കുന്നത്. ഓരോ തലമുറയില്‍പ്പെട്ട ആളുകളും ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ രീതിയിലായിരുന്നു ഇത്തവണ കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കിയത്.
ഇന്ത്യക്കാര്‍ ദുര്‍ബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്ന രീതി തുടരുകയാണെന്ന് നോഡ് പാസ് പറയുന്നു. വേഗം ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡ് പാറ്റേണുകളാണ് ഇവയിലധികവും. 123456 എന്ന പാസ്‌വേഡ് കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് പാസ്@123 അഡ്മിന്‍, 12345678, 12345, 123456789 എന്നിവയാണ്. ഇതില്‍ത്തന്നെ @ ചിഹ്നമോ ആദ്യ അക്ഷരം വലിയക്ഷരമാക്കിയോ ഉപയോഗിക്കുന്ന രീതിയും പതിവാണ്. ഇതെല്ലാം വേഗം ഊഹിച്ചെടുക്കാവുന്നവയാണെന്ന് നോഡ് പാസ് പറയുന്നു.