ഓസ്‌ട്രേലിയയില്‍ മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരന് കുത്തേറ്റു 

By: 600002 On: Nov 20, 2025, 10:50 AM


ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കടയില്‍ മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ യുവാവിന് കുത്തേറ്റു. ബര്‍വുഡിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ സെയ്ഫ് മുഹമ്മദ് ഷാ എന്ന യുവാവിനാണ് കുത്തേറ്റത്. 

കൗമാരക്കാരായ മോഷ്ടാക്കളാണ് സെയ്ഫിന് ആക്രമിച്ചതെന്നാണ് വിവരം. സെയ്ഫിന് നെഞ്ചിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.