റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് ട്രംപ് അംഗീകാരം നല്‍കി

By: 600002 On: Nov 20, 2025, 9:56 AM

 


റഷ്യ-ഉക്രെയ്ന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. കരാറില്‍ തീരുമാനമായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

റഷ്യന്‍ പ്രതിനിധി കിറില്‍ ദിമിത്രിയേവും ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും കരാര്‍ സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്കയുടെ നിര്‍ദ്ദേശം എന്നാണ് സൂചന. കരാറിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയറായിട്ടില്ല.