ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി എന്‍ഐഎ പിടിയില്‍ 

By: 600002 On: Nov 19, 2025, 5:08 PM

 


അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ അന്‍മോല്‍ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു. ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19 ആമത്തെ പ്രതിയാണ് ഇയാള്‍. 

അമേരിക്ക നാടുകടത്തിയതിന് പിന്നാലെയാണ് അന്‍മോലിനെ ഇന്ത്യയിലെത്തിച്ചത്. കനത്ത സുരക്ഷയില്‍ ഡെല്‍ഹി വിമാനത്താവളം വഴിയാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്.