ഐ വര്‍ഗീസിനു കേരള അസോസിയേഷന്‍ ഓഫീസില്‍  മീറ്റ് & ഗ്രീറ്റ് സംഘടിപ്പിച്ചു

By: 600002 On: Nov 19, 2025, 1:23 PM



 

ഡാളസ്: 50 വര്‍ഷം പിന്നീടുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വര്‍ഗീസിനു ഡാളസ്  കേരള അസോസിയേഷന്‍ ഓഫീസില്‍ മീറ്റ് & ഗ്രീറ്റ് സംഘടിപ്പിച്ചു.
നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 5:30 മണിക്ക് അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടന്നത്.

ഐ. വര്‍ഗീസിന്റെ വൈവിധ്യപരമായ പുരോഗമന ചിന്താഗതിയും,ജനാധിപത്യ, മനുഷ്യത്വപരമായ അനുപമ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായി തീര്‍ത്തു. ഇതെല്ലാം തന്നെ അസോസിയേഷന്റെ ഗുണകരമായ വളര്‍ച്ചക്ക് ഒരു കാരണമായിരുന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ നിഷ്പക്ഷതയോടെ സമീപിക്കുന്ന അദ്ദേഹം  അമേരിക്കയിലെ കല സാംസ്‌കാരിക സമന്വയത്തിന്റെയും സാമൂഹിക ലയനത്തിന്റെയും വിസ്മയകരമായ സംഘടയായി കേരള അസോസിയേഷന്‍ ഓഫ് ഡാളസിനെയാക്കി തീര്‍ത്തു.

സണ്ണി ജേക്കബ്, പി. റ്റി സെബാസ്റ്റ്യന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. പി ചെറിയാന്‍, ബാബു മാത്യു, ജേക്കബ് സൈമ്മന്‍,ഐ സി ഇ സി പ്രസിഡന്റ് മാത്യു നൈനാന്‍, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, അസോസിയേഷന്‍ സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി ജോര്‍ജ്, ടോമി കളത്തില്‍ വീട്ടില്‍,ബേബി കൊടുവത്തു, അനശ്വരം മാമ്പിള്ളി തുടങ്ങിയവര്‍ മാഞ്ഞു പോകാത്ത മായിക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചു. 

സാഹിത്യക്കാരന്‍ ജോസ് ഓച്ചാലില്‍, ആന്‍സി ജോസ്, പൗലോസ്, ടോമി നെല്ലുവേലില്‍, കമ്മറ്റി അംഗങ്ങളായ ഫ്രാന്‍സിസ് എ തോട്ടത്തില്‍, ദീപക് നായര്‍, നേബു കുര്യയാക്കോസ് തുടങ്ങി ഒട്ടേറെ പേര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

നിങ്ങളുടെ പിന്തുണയാണ് എന്റെ കരുത്ത്. നിങ്ങളുടെ സ്‌നേഹാദരങ്ങള്‍ക്കു നന്ദി..എന്നും നിങ്ങളില്‍ ഒരാളായി കൂടെയുണ്ടാകും എന്ന് ഐ. വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.