ചൈന സന്ദർശിക്കുന്ന കനേഡിയൻ പൌരന്മാർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ പുതുക്കി ഫെഡറൽ സർക്കാർ

By: 600110 On: Nov 19, 2025, 9:02 AM

 

ചൈന സന്ദർശിക്കുന്ന കനേഡിയൻ പൌരന്മാർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ പുതുക്കി ഫെഡറൽ സർക്കാർ. ചൈനയുടെ ചില ഭാഗങ്ങളിൽ ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇത്. കൊതുകു പരത്തുന്ന രോഗമായ ചിക്കുൻഗുനിയ പനിക്കും സന്ധിവേദനയ്ക്കും കാരണമാവാം. യാത്രക്കാർ കൊതുകു കടി ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കണമെന്നും യാത്രയ്ക്ക് മുൻപ് വൈദ്യോപദേശം തേടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും യാത്രാ നിർദ്ദേശത്തിലുണ്ട്.

ചൈനയിലെ നിയമങ്ങൾ കർശനവും പ്രവചനാതീതവുമായതിനാൽ, പ്രാദേശിക നിയമങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇരട്ട പൗരത്വമുള്ള കനേഡിയൻ പൗരന്മാർ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിച്ചാൽ, കനേഡിയൻ ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിച്ചെന്ന് വരില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. മയക്കുമരുന്ന് കേസുകൾ പോലുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ കനേഡിയൻ പൗരന്മാർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുകയും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ചൈന സന്ദർശിക്കാൻ പദ്ധതിയിടുന്നവർ യാത്രാ തടസ്സങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കുമുള്ള സാധ്യത മുന്നിൽക്കണ്ട് തയ്യാറെടുക്കണമെന്നും നിർദ്ദേശമുണ്ട്.