പി പി ചെറിയാന്‍
ബോസ്റ്റണ്‍: ബോസ്റ്റണില്‍ ഗുരുതരമായി അവശനിലയില്‍ ഒരു നായയെ കണ്ടെത്തിയതിനെ തുടര്‍ന്ന് MSPCA (Massachusetts Society for the Prevention of Cruelty to Animals) അന്വേഷണം ആരംഭിച്ചു.
'ഫിയെറോ' (Fiyero) എന്ന് പേരിട്ട നായയെ ഈ ആഴ്ചയുടെ തുടക്കത്തിലാണ് MSPCA-യുടെ ആഞ്ചല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്.
നായ അങ്ങേയറ്റം മെലിഞ്ഞ നിലയിലായിരുന്നു.ഇതൊരു ക്രൂരമായ പ്രവര്‍ത്തിയുടെ ഫലമാണോ, അതോ നായ വളരെക്കാലം പുറത്ത് കഴിഞ്ഞതിന്റെ ഫലമാണോ എന്ന് വ്യക്തമല്ല. കൃത്യ സമയത്ത് കണ്ടെത്തിയത് ഭാഗ്യമായി എന്ന് MSPCA അറിയിച്ചു.
നിലവില്‍, നായയെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചികിത്സകള്‍ നടക്കുകയാണ്. ഇതിന് ഏറെ ആഴ്ചകള്‍ എടുത്തേക്കാം.ബോസ്റ്റണ്‍ അനിമല്‍ കണ്‍ട്രോളും (Boston Animal Control) ഫിയെറോയുടെ പൂര്‍വ്വസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ങടജഇഅആഞ്ചല്‍ നിയമ നിര്‍വ്വഹണ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.