പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ (ഫുഡ് സ്റ്റാമ്പ്‌സ്) പുനരാരംഭിച്ചത് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ നികുതി-ചെലവ് നിയമം (GOP's signature tax and spending law) കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഫെഡറല്‍ ഭക്ഷ്യ സഹായം സ്ഥിരമായി നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
അമേരിക്കയിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ (SNAP) നിന്നുമാണ് വരുന്ന മാസങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ പുറത്താകാന്‍ സാധ്യതയുള്ളത്.
പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ സാമൂഹിക സുരക്ഷാ വലയത്തിന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
കടുപ്പിച്ച വ്യവസ്ഥകള്‍: പുതിയ നിയമപ്രകാരം, രക്ഷിതാക്കള്‍ക്കും പ്രായമായവര്‍ക്കും കര്‍ശനമായ തൊഴില്‍ ആവശ്യകതകള്‍ പാലിക്കേണ്ടിവരും. ഇത് കൂടാതെ, പതിനായിരക്കണക്കിന് നിയമപരമായ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അടക്കം ടചഅജ ആനുകൂല്യങ്ങള്‍ നഷ്ടമാകും.
ആഘാതം: പ്രതിദിനം ശരാശരി 6 ഡോളര്‍ വീതം ഏകദേശം 4.2 കോടി ആളുകള്‍ക്ക് (40% കുട്ടികള്‍) SNAP ആനുകൂല്യം നല്‍കുന്നുണ്ട്. ഈ വെട്ടിക്കുറവ് പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സെന്റര്‍ ഓണ്‍ ബഡ്ജറ്റ് ആന്‍ഡ് പോളിസി പ്രയോറിറ്റീസ് പോലുള്ള സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചടി: ഏകദേശം 2,50,000 അഭയാര്‍ത്ഥികള്‍ക്കും മറ്റ് മാനുഷിക വിസയുള്ളവര്‍ക്കും ടചഅജ മാറ്റങ്ങള്‍ കാരണം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ഒകഅട എന്ന ജൂത നോണ്‍-പ്രോഫിറ്റ് സ്ഥാപനം കണക്കാക്കുന്നു.
പുതിയ, കര്‍ശനമായ തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിന് മൂന്ന് മാസത്തെ സമയമാണ് സംസ്ഥാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. നിയമപരമായ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗക്കാര്‍ക്ക് ഉടന്‍ തന്നെ SNAP ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്.