ബ്രിട്ടീഷ് കൊളംബിയയിലെ എമർജൻസി റൂമുകൾ അടച്ചുപൂട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി ആംബുലൻസ് പാരാമെഡിക്‌സ് യൂണിയൻ രംഗത്ത്. എമർജൻസി റൂമുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് ആരോഗ്യ സംവിധാനത്തിന്മേൽ അമിതഭാരം അടിച്ചേല്പിക്കുകയാണെന്ന് യൂണിയൻ വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 250-ൽ അധികം ER-കൾ ഈ വർഷം താൽക്കാലികമായി അടച്ചുപൂട്ടൽ നേരിട്ടതായി യൂണിയൻ ചൂണ്ടിക്കാട്ടി.
ഒരു ER അടയ്ക്കുമ്പോൾ ഉണ്ടാകുന്ന അധിക സമ്മർദ്ദം പൂർണ്ണമായും പാരാമെഡിക്കുകളുടെ ചുമലിലാണ്. ആരോഗ്യ സംവിധാനത്തിലെ ഈ വിടവുകൾ നികത്താൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും APBC പ്രസിഡൻ്റ് ജേസൺ ജാക്സൺ പ്രസ്താവനയിൽ അറിയിച്ചു. ഈ അടച്ചുപൂട്ടലുകൾ കാരണം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള യാത്രാ സമയം കൂടുന്നത് ആംബുലൻസ് സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഓരോ അധിക ER അടച്ചുപൂട്ടലും നിലവിലെ സംവിധാനം മുന്നോട്ട് കൊണ്ടു പോകുന്നത് കൂടുതൽ പ്രയാസമേറിയതാക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും APBC ആവശ്യപ്പെട്ടു.