ഡ്രൈവിംഗ് ലൈസൻസുകളും തിരിച്ചറിയൽ കാർഡുകളും അനുവദിക്കുന്ന രീതിയിൽ മാറ്റങ്ങളുമായി ആൽബർട്ട സർക്കാർ

By: 600110 On: Nov 18, 2025, 6:43 AM

 

ഡ്രൈവിംഗ് ലൈസൻസുകളു തിരിച്ചറിയൽ കാർഡുകളും അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിനായി പുതിയ നിയമവുമായി ആൽബർട്ട സർക്കാർ. ഇതനുസരിച്ച് രണ്ട് കാര്യങ്ങൾ കൂടി ചേർത്തായിരിക്കും ഇനി മുതൽ ഈ കാർഡുകൾ അനുവദിക്കുക. ഹെൽത്ത് കെയർ നമ്പറും സിറ്റിസൺ മാർക്കറും ചേർത്തായിരിക്കും ഇനി മുതൽ കാർഡുകൾ അനുവദിക്കുക. സർവീസ് ആൽബെർട്ട മന്ത്രിയായ ഡെയ്ൽ നാലിയാണ് ഇത് സംബന്ധിച്ച ബിൽ സഭയിൽ അവതരിപ്പിച്ചത്.

ഒരു വ്യക്തി കനേഡിയൻ പൗരനാണോ അല്ലയോ എന്ന് ഐഡി കാർഡുകളിൽ കൂടി വ്യക്തമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇത് ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു.  തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് തട്ടിപ്പ് പോലുള്ള പ്രശ്നങ്ങൾ തടയാനും ഇതിലൂടെ കഴിയുമെന്ന് സർക്കാർ അധികൃതർ പറയുന്നു. ലൈസൻസുകളോ ഐഡി കാർഡുകളോ പുതുക്കുന്നതിന് ആളുകൾ കൂടുതൽ പണം നൽകേണ്ടിവരില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഈ മാറ്റങ്ങളിലൂടെ ജനങ്ങളെ സംരക്ഷിക്കാനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പോലും ഈ വിവരങ്ങൾ പങ്കുവെക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്.