ജര്‍മനിയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തു; 2010  ന് ശേഷം യൂറോപ്പിലെ ആദ്യ കേസ് 

By: 600002 On: Nov 15, 2025, 3:06 PM


ജര്‍മനിയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തു. 2010ന് ശേഷം യൂറോപ്പില്‍ ആദ്യമായി പോളിയോ റിപ്പോര്ടട്ട് ചെയ്യപ്പെടുന്നത് ഇപ്പോള്‍ ജര്‍മനിയിലാണ്. വൈല്‍ഡ് പോളിയോ എന്ന പോളിയോ വൈറസിന്റെ വകഭേദമാണ് ഹാംബര്‍ഗിലെ മലിനജലത്തില്‍ കണ്ടെത്തിയത്. 

അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് പോളിയോ വൈറസ് ബാധിക്കുക. പനിയും ഛര്‍ദ്ദിയുമാണ് രോഗ ലക്ഷണങ്ങള്‍. 1988 ല്‍ മാസ് വാക്‌സിനേഷന്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം ലോകത്ത് ഇന്ന് 99 ശതമാനം പോളിയോ വൈറസുകളെയും നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്.