ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ(ഡിപിഡിപി) ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2023 ലെ ഡിപിഡിപി നിയമത്തിന് കീഴിലുള്ള ചട്ടങ്ങളാണ് പുറത്തിറക്കിയത്. കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്.
കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയെന്ന് വ്യക്തിഗത വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിര്‍ണയിക്കുന്ന ഡാറ്റാ രക്ഷാധികാരികള്‍ ഉറപ്പുവരുത്തണം. വ്യക്തിഗത വിവരങ്ങളിലേക്ക് എന്തെങ്കിലും കടന്നുകയറ്റമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡാറ്റ രക്ഷാധികാരികള്‍ ഉടന്‍ തന്നെ ആ വ്യക്തികളെയും ഡാറ്റ സംരക്ഷണ ബോര്‍ഡിനെയും വിവരമറിയിക്കണം.