ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തിരക്കിനും ട്രാഫിക് തടസ്സങ്ങള്‍ക്കും സാധ്യത

By: 600002 On: Nov 15, 2025, 2:26 PM


ഡിസംബറിലെ തിരക്കിട്ട യാത്രാ സീസണിന് മുന്നോടിയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍(ഡിഎസ്‌ക്ബി) വന്‍ തിരക്കിനും ട്രാഫിക് തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കി. 

ടൂറിസ്റ്റ് സീസണ്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നതും ദുബായിലെ സ്‌കൂള്‍ അവധികളും ഒട്ടേറേ പ്രാദേശിക പരിപാടികളും കാരണം ഡിസംബര്‍ മുഴുവനും 23 ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബായില്‍ നിന്ന് പുറപ്പെടുകയും 25 ലക്ഷം യാത്രക്കാര്‍ എത്തുകയും ചെയ്യുമെന്നാണ് വിമാനക്കമ്പനിയുടെ കണക്കുകൂട്ടല്‍. മൊത്തത്തില്‍ ഏകദേശം 50 ലക്ഷം യാത്രക്കാരെയാണ് ഈ പീക്ക് സീസണില്‍ ദുബായ് വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്.