ചൈനയുടെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില്‍ തിരികെയെത്തി. ബഹിരാകാശവാഹനമായ ഷെന്‍ഷോ 20 ബഹിരാകാശ മാലിന്യങ്ങളില്‍ തട്ടി കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ യാത്ര നീണ്ടുപോയത്. ഷെന്‍ഷോ 20 സംഘം ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയില്‍ പേടകം ലാന്‍ഡ് ചെയ്തു.