വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളെ താരിഫുകളില്‍ നിന്നും ഒഴിവാക്കി ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Nov 15, 2025, 1:49 PM

 


വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തില്‍ ജനരോഷം ഉയരുന്നതും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും പിന്നാലെ താരിഫ് കടുംപിടുത്തത്തില്‍ അയഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാപ്പി, വാഴപ്പഴം, ബീഫ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കുന്ന ഒരു എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. 

താരിഫ് കടുംപിടുത്തത്തെ തുടര്‍ന്നുണ്ടായ ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് നിസ്സാരവല്‍ക്കരിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ചത്തെ ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പില്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മോശം പ്രകടനം പുനരാലോചനകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.