ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ കാൽഗറി ഇടം നേടി. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള അതിസമ്പന്നർ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് കൽഗറി. ടൊറൻ്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവയ്ക്ക് പിന്നാലെയാണ് കാൽഗറിയുടെ സ്ഥാനം. ഊർജ്ജ മേഖലയും , സാമ്പത്തിക സേവന മേഖലയുമാണ് കാൽഗറിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ഉയർന്ന ജീവിത നിലവാരം, മികച്ച വരുമാനം, പ്രകൃതിഭംഗി എന്നിവ കൊണ്ടും ശ്രദ്ധേയമായ കാൽഗറി.
ലോകമെമ്പാടുമുള്ള ധനികരായ ആളുകൾക്ക് താമസിക്കാനും നിക്ഷേപം നടത്താനും ആകർഷകമായ കേന്ദ്രമായി കാൽഗറി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക വൈവിധ്യവൽക്കരണവും മെച്ചപ്പെട്ട തൊഴിലവസരങ്ങളുമാണ് കാൽഗറിയുടെ ഈ വളർച്ചയ്ക്ക് കാരണം. പരമ്പരാഗത എണ്ണ-വാതക വ്യവസായങ്ങളിൽ നിന്ന് മാറി, സാങ്കേതികവിദ്യ, ഇന്നൊവേഷൻ, ധനകാര്യം തുടങ്ങിയ മേഖലകളിലേക്കും നഗരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇത് ഉയർന്ന വരുമാനമുള്ള പ്രൊഫഷണലുകളെയും സംരംഭകരെയും നഗരത്തിലേക്ക് ആകർഷിച്ചു. കൂടാതെ ഇവിടുത്തെ താമസസൗകര്യങ്ങളുടെ നിലവാരവും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതയും കൂടി കണക്കിലെടുത്താണ് സമ്പന്നർ ഇവിടേയ്ക്ക് ഒഴുകുന്നത്.