ജെഫ്രി എപ്സ്റ്റീന്‍ ഇ-മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡമോക്രാറ്റുകള്‍ മൂലമുണ്ടായ സര്‍ക്കാര്‍ ഷട്ട്ഡൗണില്‍ നിന്നും മറ്റ് പരാജയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് തനിക്കെതിരെ എപ്സ്റ്റീന്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
എപ്സ്റ്റീന്‍ ഡമോക്രാറ്റായിരുന്നുവെന്നും ബില്‍ ക്ലിന്റണ്‍, ലാറി സമ്മേഴ്സ്, റീഡ് ഹോഫ്മാന്‍, ജെ പി മോര്‍ഗന്‍, ചേസ് തുടങ്ങിയവരുമായി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അന്വേഷിക്കാന്‍ താന്‍ അഡ്വക്കേറ്റ് ജനറല്‍ പാം ബോണ്ടിയോടും നീതിന്യായവകുപ്പിനോടും എഫ്ബിഐയോടും ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. ഈ ആളുകള്‍ എപ്സ്റ്റീനൊപ്പം,അയാളുടെ ദ്വീപിലാണ് ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചതെന്നും ട്രംപ് പറഞ്ഞു.