ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ കാനഡയിൽ നിർമ്മിക്കാൻ തയ്യാറെന്ന് സ്വീഡിഷ് കമ്പനിയായ സാബ് ഗ്രൂപ്പ്

By: 600110 On: Nov 15, 2025, 7:39 AM

ഗ്രിപ്പൻ ജെറ്റുകൾ കാനഡയിൽ നിർമ്മിക്കാൻ തയ്യാറെന്ന് സ്വീഡിഷ് കമ്പനിയായ സാബ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച് കനേഡിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി സാബിൻ്റെ പ്രസിഡൻ്റായ മിക്കേൽ ജോഹാൻസൺ അറിയിച്ചു. കനേഡിയൻ വ്യോമസേനയ്ക്ക് വേണ്ടി ഗ്രിപ്പൻ യുദ്ധ വിമാനങ്ങൾ വാങ്ങിയാൽ വിമാനങ്ങൾ കാനഡയിൽ തന്നെ നിർമ്മിക്കാൻ തയ്യാറെന്നാണ് സാബ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഒരുക്കും.

ജെറ്റുകൾ നിർമ്മിക്കാനും ഭാവിയിൽ അവ നവീകരിക്കാനും കനേഡിയൻ തൊഴിലാളികളെ സജ്ജരാക്കുന്നതിനായി സാബ് സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ തയ്യാറാണ്. നിലവിൽ യു.എസിൽ നിന്ന് 16 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ വാങ്ങാനും ആലോചിക്കുന്നുണ്ട്. എങ്കിലും, കാനഡയും യു.എസും തമ്മിലുള്ള ബന്ധം മോശമായതിനെ തുടർന്ന് ,ഈ പ്രതിരോധ കരാറുകൾ പുനഃപരിശോധിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എഫ്-35 ജെറ്റുകളുടെ പ്രധാന ഭാഗങ്ങളുടെയും സോഫ്റ്റ്‌വെയറിൻ്റെയും നിയന്ത്രണം യു.എസിൻ്റെ കൈവശമാണ്. ഈ വിഷയവും യുഎസുമായുള്ള കരാറിനെക്കുറിച്ച് ആശങ്കയുയർത്തുന്നുണ്ട്. .

ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ആരംഭിച്ച അമേരിക്കയുമായുള്ള യുദ്ധവിമാന കരാർ, പുനഃപരിശോധിക്കാപ്രധാനമന്ത്രി മാർക്ക് കാർണി ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക-പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്വീഡിഷ് രാജാവും രാജ്ഞിയും അടുത്ത് തന്നെ കാനഡ സന്ദർശിക്കുന്നുണ്ട്. ഇതിന് തൊട്ടു മുമ്പാണ് യുദ്ധവിമാനവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുന്നത്.

 

 

ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ കാനഡയിൽ നിർമ്മിക്കാൻ തയ്യാറെന്ന് സ്വീഡിഷ് കമ്പനിയായ സാബ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച് കനേഡിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി സാബിൻ്റെ പ്രസിഡൻ്റായ മിക്കേൽ ജോഹാൻസൺ അറിയിച്ചു. കനേഡിയൻ വ്യോമസേനയ്ക്ക് വേണ്ടി ഗ്രിപ്പൻ യുദ്ധ വിമാനങ്ങൾ വാങ്ങിയാൽ വിമാനങ്ങൾ കാനഡയിൽ തന്നെ നിർമ്മിക്കാൻ തയ്യാറെന്നാണ് സാബ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഒരുക്കും.

ജെറ്റുകൾ നിർമ്മിക്കാനും ഭാവിയിൽ അവ നവീകരിക്കാനും കനേഡിയൻ തൊഴിലാളികളെ സജ്ജരാക്കുന്നതിനായി സാബ് സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ തയ്യാറാണ്. നിലവിൽ യു.എസിൽ നിന്ന് 16 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ വാങ്ങാനും ആലോചിക്കുന്നുണ്ട്. എങ്കിലും, കാനഡയും യു.എസും തമ്മിലുള്ള ബന്ധം മോശമായതിനെ തുടർന്ന്, അമേരിക്കയുമായുള്ള പ്രതിരോധ കരാറുകൾ പുനഃപരിശോധിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എഫ്-35 ജെറ്റുകളുടെ പ്രധാന ഭാഗങ്ങളുടെയും സോഫ്റ്റ്‌വെയറിൻ്റെയും നിയന്ത്രണം യു.എസിൻ്റെ കൈവശമാണ്. ഈ വിഷയവും യുഎസുമായുള്ള കരാറിനെക്കുറിച്ച് ആശങ്കയുയർത്തുന്നുണ്ട്. .

ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ആരംഭിച്ച യുദ്ധവിമാന കരാർ, പുനഃപരിശോധിക്കാപ്രധാനമന്ത്രി മാർക്ക് കാർണി ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക-പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്വീഡിഷ് രാജാവും രാജ്ഞിയും അടുത്ത് തന്നെ കാനഡ സന്ദർശിക്കുന്നുണ്ട്. ഇതിന് തൊട്ടു മുമ്പാണ് യുദ്ധവിമാനവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുന്നത്.