പി പി ചെറിയാന്‍
ഡാളസ് ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സ്‌നേഹ സംഗമം നവംബര്‍ 23-ആം തീയതി ഞായറാഴ്ച വൈകുന്നേരം 4.00 മുതല്‍ 8.00 വരെ കാരോള്‍ട്ടണില്‍ നടക്കും. ഈ സ്‌നേഹ സംഗമത്തിന്റെ ആരംഭം ഡാളസില്‍ 2202 ലായിരുന്നു.
ഇതൊരു സ്റ്റേജ് പ്രോഗ്രാമായിട്ടല്ല തയ്യാറാക്കിയിരിക്കുന്നത്. തമ്മില്‍ തമ്മില്‍ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് ക്രമീകരിക്കുന്നത്.
എല്ലാവരും കൃത്യ സമയത്തു എത്തുകയും, എല്ലാവരെയും കാണാനും പരിചയപ്പെടാനുമുള്ള അവസരം ഉപയോഗപ്പെടുത്തുകയും, റാന്നിയില്‍ നിന്നുമുള്ള മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്നു സംഘാടകര്‍ അറിയിക്കുന്നു.
എല്ലാവരെയും നേരില്‍ കാണാനും സന്തോഷമായി സമയം ചെലവിടാനും കാത്തിരിക്കുന്നു!
വിലാസം St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006 . കൂടുതല്‍ വിവരങ്ങള്‍ക്കു
സുഭാഷ് പനവേലില്‍
(469) 8770130
ഷിജു അബ്രഹാം