പി പി ചെറിയാന്‍
സണ്ണിവേല്‍(ഡാളസ്): വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിനും അവരെ ഉദ്ധരിക്കുന്നതിനും, സംരക്ഷിക്കാനും, ദൈവം നമ്മെ നിയോഗിക്കുന്നതായി പാസ്റ്റര്‍ ബാബു ചെറിയാന്‍ പറഞ്ഞു സണ്ണിവേല്‍ അഗാപ്പെ ചര്‍ച്ചില്‍ സംഘടിപിച്ച വിശേഷ സുവിശേഷ യോഗത്തില്‍ യോഹന്നാന്റെ സുവിശേഷം 21 ആദ്ധ്യായത്തെ ആസ്പദമാക്കി വചന ശുശ്രുഷ നിര്‍വഹിക്കുകയായിരുന്നു പാസ്റ്റര്‍.
13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ കണ്‍വെന്ഷന്‍ ആരംഭിച്ചു ഡോ :ഷാജി കെ ഡാനിയേല്‍ സ്വാഗതം ആശംസിച്ചു മധ്യസ്ഥ പ്രാര്‍ത്ഥനക്കു പാസ്റ്റര്‍ സി വി അബ്രഹാം നേത്രത്വം നല്‍കി പാസ്റ്റര്‍ ആഷിര്‍ മാത്യുവിന്റെ സ്‌തോത്ര പ്രാര്‍ത്ഥനക്കു ശേഷം പാസ്റ്റര്‍ :ബാബു ചെറിയാന്‍ വചന ശുശ്രുഷ നിര്‍വഹിച്ചു.
ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. നമ്മുടെ മനസ്സില്‍ നിരാശയും ആശങ്കയും ഉണ്ടാകുമ്പോള്‍ പോലും, ദൈവത്തിന്റെ പദ്ധതി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.
ശിഷ്യന്മാര്‍ ഒരു രാത്രി മുഴുവന്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചുഒന്നും കിട്ടിയില്ല. പക്ഷേ പുലര്‍ച്ചെ യേശു കരയില്‍ നിന്നിരുന്നു,അവരെ വിളിച്ചു: ''വല വലതുവശത്തേക്ക് ഇടൂ.''അവര്‍ അനുസരിച്ചതോടെ അത്ഭുതം നടന്നു.ഇതാണ് ദൈവത്തിന്റെ പാഠം:നമ്മുടെ പരിശ്രമം മതി എന്നില്ല; ദൈവത്തിന്റെ വഴികാട്ടലും അനുസരണയും വേണം.പത്രോസിനോട് യേശു ചോദിച്ച ചോദ്യം ഇന്ന് നമ്മോടു തന്നെയാണ് ''മകനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ?''അവന്‍ ''അതെ കര്‍ത്താവേ'' എന്ന് പറഞ്ഞപ്പോള്‍ യേശു പറഞ്ഞു:''എന്റെ കുഞ്ഞാടുകളെ മേയ്ക്ക.''ദൈവം നമ്മോടു സ്‌നേഹം ചോദിക്കുന്നു, സ്‌നേഹം തെളിയിക്കാന്‍ ഒരു വിളിയും നല്‍കുന്നു.യേശു കരയില്‍ നിന്ന് നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. നമ്മോട് സംസാരിക്കുന്നു. അവന്‍ വഴികാട്ടുന്നു.
.
ജീവിതത്തില്‍ ചിലപ്പോള്‍ നമുക്ക് ഒന്നും മനസ്സിലാകാതെ വരാം കുടുംബ പ്രശ്‌നങ്ങളും, ജോലിയിലെ ബുദ്ധിമുട്ടുകളും, ആരോഗ്യത്തിലെ വീഴ്ചകളും,മക്കള്‍ വഴിതെറ്റുന്നതും, സമൂഹത്തിന്റെ മാറുന്ന സ്വഭാവവും... പക്ഷേ ഈ എല്ലാത്തിനുമുള്ള മറുപടി ഒന്നാണ്:
ദൈവം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണരല്ല;ദൈവത്തെ സ്‌നേഹിച്ച് അനുസരിക്കാന്‍ തയ്യാറായവര്‍ മാത്രം.
പ്രവാചകന്‍ ഏലിയാവു പോലും തളര്‍ന്നപ്പോള്‍ മരിക്കാന്‍ ആഗ്രഹിച്ചു; പക്ഷേ ദൈവം അവനെ ഉയര്‍ത്തി.
അങ്ങനെ തന്നെയാണ് നമുക്കും.നമ്മുടെ വീടുകള്‍, മക്കള്‍, സഭ, സമൂഹംദൈവം നമ്മെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു.
ജീവിതത്തിലെ വര്‍ഷങ്ങള്‍ എത്ര നഷ്ടമായാലും,പഴയ പിഴവുകള്‍ എത്രയുണ്ടായാലും,യേശുവിന്റെ ഒരേയൊരു ചോദ്യം:''എന്നെ സ്‌നേഹിക്കുന്നുവോ?''അതിന് നമ്മുടെ മറുപടി:''അതെ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.''അപ്പോള്‍ അവന്‍ പറയുന്നു:''എന്റെ ആടുകളെ മേയ്ക്ക.''അതാണ് നമ്മുടെ ദൗത്യം, നമ്മുടെ സേവനം, നമ്മുടെ അനുഗ്രഹം.കര്‍ത്താവേ,ഞങ്ങളുടെ മനസ്സിലാകാത്ത സാഹചര്യങ്ങളിലും നീയാണ് ഞങ്ങളുടെ വഴികാട്ടി.നിന്റെ ശബ്ദം കേള്‍ക്കാനും അനുസരിക്കാനും ഞങ്ങളെ സഹായിക്കണേ.നീ ഏല്പിച്ച ആത്മാക്കളെ വിശ്വസ്തമായി മേയ്ക്കുവാന്‍ ശക്തിയും കൃപയും തരണമേ എന്ന പ്രാര്‍ത്ഥനയോടെ പാസ്റ്റര്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു.
ഡോ :ഷാജി കെ ഡാനിയേലിന്റെ സമാപന പ്രാര്‍ഥനക്കും ആശീര്‍വാദത്തിനും ശേഷം പ്രാരംഭ ദിന യോഗം സമാപിച്ചു. പാസ്റ്റര്‍ ജെഫ്റി പ്രസംഗം ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തു.