അമേരിക്കയില്‍ എച്ച്-1 ബി വീസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ അംഗം

By: 600002 On: Nov 14, 2025, 11:31 AM

 


അമേരിക്കയില്‍ എച്ച്-1 ബി വീസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ അംഗം. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്-1 ബി വിസ വഴി അമേരിക്കയിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോര്‍ജിയയില്‍ നിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചു. 

ജോലിക്കായി അമേരിക്കയില്‍ എത്തുന്ന വിദേശികള്‍ ആ വീസ കാലാവധി കഴിയുമ്പോള്‍ തിരിച്ചുപോകുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.