ഇന്ത്യയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്ന തോതിന്റെ തീവ്രത കുറഞ്ഞെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 14, 2025, 11:17 AM


ഇന്ത്യയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്ന തോതിന്റെ തീവ്രത 2025 ല്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനത്തിന്റെ കുറവ് മാത്രമേയുള്ളൂ. ബ്രസീലിലെ ബെലെമില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ 130 ലേറെ വരുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരും ഗവേഷണ സ്ഥാപനങ്ങളുമുള്‍പ്പെട്ട ആഗോള ശൃംഖല അവതരിപ്പിച്ച ഗ്ലോബല്‍ കാര്‍ബണ്‍ ബജറ്റ് 2025 റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 

പാരമ്പര്യേതര ഊര്‍ജോത്പാദനത്തിലുണ്ടായ പുരോഗതി, കല്‍ക്കരി ഉപയോഗത്തിന്റെ തോത് കൂടാതിരുന്നത്, കാലവര്‍ഷത്തിന്റെ നേരത്തേയുള്ള വരവ് എന്നിവയാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തീവ്രത കുറയാന്‍ വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.