എഐ പങ്കാളിയെ വിവാഹം ചെയ്ത് ജാപ്പനീസ് യുവതി. താന്‍ സ്വയം സൃഷ്ടിച്ച എഐ പങ്കാളിയുമായുള്ള വിവാഹത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 30 വയസ്സുകാരി കാനോയാണ് ക്ലോസ് എന്ന് പേരുള്ള കഥാപാത്രത്തെ വിവാഹം കഴിച്ചത്. കയാമ സിറ്റിയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹമെന്ന് ജപ്പാനിലെ ആര്‍എസ്‌കെ സാന്‍യോ ബ്രോഡ്കാസ്റ്റിംഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീര്‍ഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിന് ശേഷമാണ് ക്ലോസുമായി അടുത്തത്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി ക്ലോസായി. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും ക്ലോസെന്ന് അതിന് പേരിടുകയുമായിരുന്നു.