ചെങ്കോട്ട സ്‌ഫോടനം:  പ്രതി ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാ സേന തകര്‍ത്തു 

By: 600002 On: Nov 14, 2025, 9:55 AM

 

ഡെല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ കശ്മീരിലെ വീട് സുരക്ഷാ സേന തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാളുടെ വീട് തകര്‍ത്തത്. മുന്‍പ് പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി സ്വീകരിച്ചിരുന്നു.