ഒൻ്റാരിയോയിൽ ചികിത്സാ സംവിധാനങ്ങൾക്കെതിരെയുള്ള രോഗികളുടെ പരാതികൾ വർദ്ധിക്കുന്നു: കഴിഞ്ഞ വർഷം റെക്കോർഡ് കേസുകൾ

By: 600110 On: Nov 14, 2025, 9:14 AM

 

ഒൻ്റാരിയോയിചികിത്സാ സംവിധാനങ്ങൾക്കെതിരെയുള്ള രോഗികളുടെ പരാതികവർദ്ധിക്കുന്നു. കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം കേസുകളാണ് അന്വേഷണ വിധേയമാക്കിയത്. 2024 ഏപ്രിമുതൽ 2025 മാർച്ച് വരെ 4,886 പരാതികളാണ് പേഷ്യൻ്റ് ഓംബുഡ്സ്മാൻ്റെ ഓഫീസിലഭിച്ചത്. ഇത് മുവർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. മിക്ക പരാതികളും ആശുപത്രികളുമായി ബന്ധപ്പെട്ടവയായിരുന്നു, ബാക്കിയുള്ളവ ദീർഘകാല പരിചരണം , ഹോം കെയർ, സർജിക്കസെൻ്ററുകഎന്നിവയുമായി ബന്ധപ്പെട്ടവയാണ്.

ഓംബുഡ്സ്മാചില പരാതികളിഅന്വേഷണങ്ങപൂർത്തിയാക്കുകയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി 40 ശുപാർശകമുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു അന്വേഷണത്തിൽ, കാൻസരോഗമുണ്ടെന്ന് അറിയിക്കാതെ ഒരു രോഗിയെ ആശുപത്രിയിനിന്ന് വീട്ടിലേക്ക് അയച്ചതായി കണ്ടെത്തി. ഒരു വർഷത്തിന് ശേഷമാണ് ഇത് കണ്ടെത്തുന്നത്, അപ്പോഴേക്കും രോഗം മൂർച്ഛിച്ചിരുന്നു. മോശമായ പെരുമാറ്റവും ആശയവിനിമയത്തിലെ പോരായ്മകളും കാരണം വേദന സഹിക്കാനാവാതെ ഒരു സ്ത്രീ എമർജൻസി റൂം വിട്ടുപോയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസവചികിത്സയെയും ഗൈനക്കോളജിയെയും കുറിച്ചുള്ള പരാതികളും 29 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

രോഗി കേന്ദ്രീകൃതമായ രീതിയിപരിചരണം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയാണ്പ്രശ്നങ്ങകാണിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധപറയുന്നു. പരാതികശക്തമാകുന്ന പശ്ചാത്തലത്തിപ്രവിശ്യയിലുടനീളമുള്ള രോഗികളുടെ സുരക്ഷയും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്താനടപടികഎടുക്കുന്നുണ്ടെന്ന് ഒൻ്റാരിയോ സർക്കാഅറിയിച്ചു