ഒൻ്റാരിയോ മന്ത്രിയുടെ പഞ്ചാബി വീഡിയോ വൈറൽ. സിഖ് മതസ്ഥാപകൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഒൻ്റാരിയോ Citizenship and Multiculturalism
മന്ത്രി ഗ്രഹാം മക്ഗ്രിഗർ ഇംഗ്ലീഷിലും പഞ്ചാബിയിലും സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ബ്രാംപ്ടൺ നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിപി (MPP) ആണ് മക്ഗ്രിഗർ. ഈ മണ്ഡലത്തിലെ 75% താമസക്കാരും ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 25% പേർ സിഖ് സമുദായത്തിൽ നിന്നുള്ളവരുമാണ്. ഒരു ബ്രാംപ്ടൺ എംപിപി എന്ന നിലയിൽ താൻ പലതവണ പഞ്ചാബിയിൽ സംസാരിച്ചിട്ടുണ്ടെന്നും തനിക്ക് നന്നായി പഞ്ചാബി സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു. ഈ വീഡിയോ അതിവേഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും, അദ്ദേഹത്തിൻ്റെ മണ്ഡലത്തിന് പുറത്തും പ്രവിശ്യയ്ക്ക് പുറത്തും ലോകമെമ്പാടും എത്തുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ 441,000-ത്തിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോയ്ക്ക് ട്വിറ്ററിൽ 1.1 ദശലക്ഷം കാഴ്ചക്കാരുണ്ടായി. വീഡിയോയ്ക്ക് ലഭിച്ച പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിൽ നല്ല പ്രതികരണങ്ങളും മോശം പ്രതികരണങ്ങളും ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നെഗറ്റീവ് പ്രതികരണങ്ങളെ തടയാൻ കഴിയില്ലെന്നും മക്ഗ്രിഗർ കൂട്ടിച്ചേർത്തു.