കാൽഗറിയിൽ താമസിക്കുന്നത് കൂടുതൽ ചെലവേറിയതായി മാറുകയാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്., അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ഒരു തൊഴിലാളിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ഡോളർ കൂടുതൽ നേടേണ്ടി വരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് മണിക്കൂറിന് $26.50 ഡോളർ നേടിയാൽ മാത്രമാണ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ.
നിലവിൽ ആൽബർട്ടയിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളർ മാത്രമാണ്. കാനഡയിലെ മറ്റ് പ്രദേശങ്ങളിലെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മിനിമം വേതനമാണിത്.2018ന് ശേഷം ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഇത് ഉയർത്തിയാൽ മാത്രമെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഗതാഗതം, ഭക്ഷണം എന്നിവയുടെ ചെലവി വർദ്ധിച്ചതാണ് ഉയർന്ന ജീവിതച്ചെലവിൻ്റെ പ്രധാന കാരണം. ഭവനച്ചെലവുകൾ സ്ഥിരത കൈവരിച്ചെങ്കിലും, മറ്റ് ചെലവുകൾ ഉയർന്നത് തിരിച്ചടിയായി. പുതിയ റിപ്പോർട്ട് അനുസരിച്ച്, കാൽഗറിയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഓരോ ആഴ്ചയും അധികമായി $400 ആവശ്യമുണ്ട്.