പി പി ചെറിയാന്‍
വാഷിംഗ്ടണ്‍, ഡി.സീ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒഹായോ ഗവര്‍ണറായി വിവേക് രാമസ്വാമിയെ പൂര്‍ണ്ണമായും പിന്തുണച്ചു.
രാമസ്വാമിയെ ' സമ്പദ്വ്യവസ്ഥ വളര്‍ത്താനും നികുതി കുറയ്ക്കാനും അമേരിക്കന്‍ ഊര്‍ജ്ജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാല്‍,2024-ല്‍ ട്രംപ്ക്കെതിരെ പ്രൈമറിയില്‍ മത്സരിച്ച രാമസ്വാമിയുടെ ട്രംപിനോട് നന്ദി പറഞ്ഞ പോസ്റ്റ് ഏറ്റവുമുള്ള വിമര്‍ശനങ്ങള്‍ക്കും വംശീയ ആക്രമണങ്ങള്‍ക്കും ഇരയായി. തദ്ദേശീയമായ സ്വത്വരാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള രാമസ്വാമിയുടെ നിലപാട് വലിയ ശ്രദ്ധ പിടിച്ചു പറ്റി.