ഡാളസില്‍ 400 ലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

By: 600002 On: Nov 13, 2025, 11:18 AM



 

പി പി ചെറിയാന്‍

ഡാളസ്: വിഎ ഫാര്‍മസി ഉള്‍പ്പെടെ മൂന്ന് ഡി-എഫ്ഡബ്ല്യു കമ്പനികള്‍ 400-ലധികം തൊഴിലാളികളെ പിരിച്ചുവിടുന്നു. രണ്ട് ലൊക്കേഷന്‍ അടച്ചുപൂട്ടലുകളും നഷ്ടപ്പെട്ട സര്‍ക്കാര്‍ കരാറുമാണ് പിരിച്ചു വിടലിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു.

എ പ്ലാനോ ഡില്ലാര്‍ഡ്സ്, ഡിഎല്‍എച്ച് സൊല്യൂഷന്‍സ്, അപ്പോജി ആര്‍ക്കിടെക്ചറല്‍ മെറ്റല്‍സ് എന്നിവ ചേര്‍ന്ന് 449 പിരിച്ചുവിടലുകള്‍ നടത്തും, ചിലത് നവംബര്‍ അവസാനത്തോടെ പ്രാബല്യത്തില്‍ വരും.

പ്ലാനോയിലെ വില്ലോ ബെന്‍ഡ് മാളിലെ ഡില്ലാര്‍ഡിന്റെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ജനുവരി 12 മുതല്‍ അടച്ചുപൂട്ടും, ഇത് 93 പേരെ പിരിച്ചുവിടുമെന്ന് അനുബന്ധ വാണ്‍ ലെറ്റര്‍ പ്രകാരം പറയുന്നു.
വാണിജ്യ അലുമിനിയം വിന്‍ഡോ ഫ്രെയിമിംഗ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ വിസ്‌കോണ്‍സിനിലെ അപ്പോജി ആര്‍ക്കിടെക്ചറല്‍ മെറ്റീരിയല്‍സ്, 5181 സാമുവല്‍ ബൊളിവാര്‍ഡ്, സ്യൂട്ട് 100, മെസ്‌ക്വിറ്റ്, ഠതലെ ഒരു പ്രൊഡക്ഷന്‍ ഫെസിലിറ്റി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.

ഈ തൊഴില്‍  നഷ്ടങ്ങള്‍ നവംബര്‍ 29 മുതല്‍ ജനുവരി 3 വരെ പ്രാബല്യത്തില്‍ വരും.