ഡൊണാള്‍ഡ് ട്രംപിന് കുരുക്കായി എപ്സ്റ്റീന്റെ ഇ-മെയിലുകള്‍. 

By: 600002 On: Nov 13, 2025, 10:10 AM

 

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്കായി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീന്റെ നിര്‍ണായക ഇ-മെയിലുകളില്‍ ട്രംപിന്റെ പേര് പലവട്ടം പരാമര്‍ശിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍.എപ്സ്റ്റീന്റെ ലൈംഗിക കടത്തിന് ഇരയായ സ്ത്രീയുമായി ട്രംപ് മണിക്കൂറുകള്‍ ചെലവിട്ടുവെന്ന് ഇ-മെയിലിലുണ്ട്.

2019ല്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി 15 വര്‍ഷത്തിനിടെ ജെഫ്രി എപ്സ്റ്റീന്‍ തന്റെ കൂട്ടാളിയായ ഗിസ്സൈന്‍ മാക്സ്വെല്ലിനും എഴുത്തുകാരന്‍ മൈക്കിള്‍ വുള്‍ഫിനും അയച്ച കത്തുകളും ഇ-മെയിലുകളുമാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണങ്ങള്‍ പ്രസിഡന്റിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.