ചെങ്കോട്ട സ്‌ഫോടനം: പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഡോ. ഉമര്‍ തന്നെയെന്ന് സ്ഥിരീകരണം

By: 600002 On: Nov 13, 2025, 9:52 AM

 

ചെങ്കോട്ടയ്ക്ക് മുന്നില്‍ സ്‌ഫോടനത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചത് ഡോ. ഉമര്‍ നബിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. അമ്മയുടെ ഡിഎന്‍എ സാംപിളുമായി ഉമറിന്റെ സാംപിളുകള്‍ യോജിച്ചതായി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡോ. ഉമര്‍ നബിയുടെ പേരിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ഉമര്‍ നബിയുടെ ഡോക്ടറായ ഒരു സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.