യുഎസ് അടച്ചുപൂട്ടല്‍: സെനറ്റിന്റെ പിന്തുണയുള്ള ബില്‍ ഹൗസ് പാസാക്കി 

By: 600002 On: Nov 13, 2025, 9:23 AM

 

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഖജനാവ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള സെനറ്റിന്റെ പിന്തുണയുള്ള ബില്‍ ഹൗസ് പാസാക്കി. അന്തിമ വോട്ടെടുപ്പില്‍ 222-209 എന്നായിരുന്നു വോട്ട് നില. ഏതാണ്ട് എല്ലാ റിപ്പബ്ലിക്കന്‍മാരും ഒരു പക്ഷം ഡെമോക്രാറ്റുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവെച്ചതോടെ ഖജനാവ് ഔദ്യോഗികമായി തുറന്നെങ്കിലും കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും.