മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവലിലെ റെട്രോ ഗാനം പുറത്ത് 

By: 600002 On: Nov 12, 2025, 11:15 AM

 


മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവല്‍'  എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. 'നിലാ കായും' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാറാണ്. സിന്ധു ഡെല്‍സനാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത് അന്ന റാഫിയാണ്. 

ചിത്രത്തിലെ തമിഴ് ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പഴയ ഇളയ രാജ മ്യൂസിക് വൈബാണ് ഈ പാട്ടിന് എന്ന കമന്റുകളും കാണാം. ആശങ്കയോടെ നില്‍ക്കുന്ന വിനായകനെയും ചിരിക്കുന്ന മമ്മൂട്ടിയെയും ലിറിക്കല്‍ വീഡിയോയില്‍ കാണാം. ജിതിന്‍ കെ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 27നാണ് ചിത്രം ആഗോള റിലീസായി എത്തുക.