ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തുന്നതിന് മുമ്പ് പ്രതികള്‍ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കളുമായി ഫരീദാബാദില്‍ നിന്ന് പിടിയിലായ മുസമ്മില്‍ ഷക്കീലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. കൂടാതെ പ്രതികള്‍ മറ്റിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
2026 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മുസമ്മില്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൂടാതെ ദീപാവലി ദിവസം സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.