തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം ജോര്‍ജിയയില്‍ തകര്‍ന്ന് വീണു. അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന കാര്‍ഗോ വിമാനത്തില്‍ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകര്‍ന്നു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് വിമാനവശിഷ്ടങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.