കാൽഗറിയിൽ 'അറോറ ബൊറിയാലിസ്' ദൃശ്യമാകാൻ സാധ്യതയേറി

By: 600110 On: Nov 11, 2025, 1:42 PM

 

കാൽഗറിയിൽ 'അറോറ ബൊറിയാലിസ്' കാണാൻ സാധ്യതയേറി. നവംബർ 11-12 തീയതികളിൽ കാനഡയിലെ പടിഞ്ഞാറൻ മേഖലകളിലും കാൽഗറിയിലുceCd അറോറ ബൊറിയാലിസ്' ദൃശ്യമാകാൻ സാധ്യത വളരെയധികം കൂടുതലുള്ളത്. 

സൂര്യനിൽ നിന്നുള്ള ഊർജ്ജം പുറത്തേക്ക് കൂടുതൽ വമിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ചാർജ്ജുള്ള ചെറു കണികകളെ ബഹിരാകാശത്തേക്ക് വിടുകയും, അത് സൗരവാതത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലേക്കും ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപത്തേക്കും എത്തുന്നു. അവ നമ്മുടെ അന്തരീക്ഷത്തിൽ എത്തുമ്പോൾ ഓക്സിജൻ, നൈട്രജൻ തുടങ്ങിയ വാതകങ്ങളുമായി കൂട്ടിയിടിക്കുന്നു. ഇത് ഊർജ്ജം ഉത്പാദിപ്പിക്കുന്നു, ഈ ഊർജ്ജമാണ് രാത്രി ആകാശത്ത് മനോഹരമായ, വർണ്ണാഭമായ വെളിച്ചമായി നൃത്തം ചെയ്യുന്നത് പോലെ കാണപ്പെടുന്നത്. 

അറോറ ബൊറിയാലിസ് കാണാൻ ആഗ്രഹിക്കുന്നവർ നഗരത്തിലെ വെളിച്ചങ്ങളിൽ നിന്ന് മാറി, ഇരുട്ട് കൂടുതലുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കണമെന്ന് കാൽഗറിയിലെ ഫോട്ടോഗ്രാഫർമാരും വിദഗ്ദ്ധരും നിർദ്ദേശിക്കുന്നു. രാത്രി വൈകി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നീങ്ങുന്നതിന് മുമ്പ് വടക്കൻ ചക്രവാളത്തിൽ നോക്കിയാൽ ഈ മനോഹരമായ പ്രകാശവിന്യാസം കാണാൻ സാധിക്കും. നവംബർ 11, 12 തീയതികളിൽ കാൽഗറിയിൽ തെളിഞ്ഞ ആകാശമാണെങ്കിൽ, 'നോർത്തേൺ ലൈറ്റ്‌സ്' എന്ന് വിളിക്കുന്ന ഈ വർണ്ണപ്രഭാവം പകർത്താൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ നിരവധി പേർ കാത്തിരിക്കുകയാണ്.